Saturday, June 16, 2007

നോട്ട്പാഡും സദ്ദാമിന്റെ കൂടെ

മൈക്രോസോഫ്റ്റിന്റെ ഓപറേറ്റിങ് സിസ്റ്റം എക്സിപിയിലെ നോട്ട്പാഡ് സദ്ദാം ഹുസ്സൈനിന്റെ പക്ഷത്താണ്.സംശയമുണ്ടെങ്കില് താഴെക്കാണുന്ന വരി അതേപടി നോട്ട്പാഡില് റ്റൈപ്പ് ചെയ്യുകയോ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുകയോ ചെയ്യുക.

Saddam hid the truth

എന്നിട്ട് ഈ ഫയല് നിങ്ങള്ക്ക് ഇഷ്ടമുള്ള പേരില് സേവ് ചെയ്യുക.നോട്ട്പാഡിന്റെ വിന്‌ഡോ ക്ലോസ് ചെയ്യുക.സേവ് ചെയ്ത ഫയല് ഒന്ന് തുറന്ന് നോക്കിക്കേ.ഇപ്പൊ കുറച്ച് മുന്പേ എഴുതിയത് എവിടെ പോയി? മനസിലായില്ലേ നോട്ട്പാഡും സദ്ദാമിന്റെ പക്ഷത്താ.

Thursday, June 14, 2007

സഫാരി ഡൗണ്‌ലോഡ് ചെയ്യാം

സഫാരി ബ്രൗസറ് വെറ്ഷണ് 3 അപ്പിളിന്റെ ജാലികയില് നിന്ന് ഇപ്പോള് എല്ലാവറ്ക്കും ഡൗണ്‌ലോഡ് ചെയ്യാം.ഇത് ഒരു ബീറ്റാ റിലീസാണ്. ഇതിനായി http://www.apple.com/safari/download/ എന്ന ലിങ്ക് ഉപയോഗിക്കാം.വിന്ഡോസിലും മാകിലും സഫാരി ലഭ്യമാണ്.റ്റാബ്‌ഡ് ബ്രൗസിങ് , പോപ് അപ് ബ്ലോകറ്, ആര്. എസ്.എസ് റീഡറ് തുടങ്ങിയ സൗകര്യങ്ങളോടെ യാണ് ഈ ബ്രൗസറ് ഇറക്കിയിട്ടുള്ളത്. വിന്‌ഡോസ് ഉപയോഗിക്കുന്നവറ്ക്ക് പ്ലഗിന്നുകളും ലഭ്യമാണ്.

Wednesday, June 13, 2007

സഫാരി ഇനി വിന്ഡോസിലും

ആപ്പിളിന്റെ സഫാരി ബ്രൗസറ് ഇനി മുതല് വിന്ഡോസിലും ഉപയോഗിക്കാം.
ബ്രൗസറ് വിപണിയിലെ പുതിയ കരുനീക്കമായിട്ടുവേണം ഇതിനെ കാണാന്.
ഇപ്പോള് ബ്രൗസറ് വിപണിയുടെ
ഇപ്പോള് ബ്രൗസറ് വിപണിയുടെ 5 ശതമാന മാണ്‌ സഫാരഇയുടെ

കൈവശമുള്ളത്.ബ്രൗസറ് വിപണിയുടെ 78 ശതമാനവും കൈവശം വച്ചിരിക്കുന്നത്

മൈക്രോസോഫ്റ്റിന്റെ ഇന്റെര്‍നെറ്റ് എക്സ്പ്ലോററാണ്‌.ഫയറ് ഫോക്സിന്‌ ഈ

വിപണിയില്‍ 15 ശതമാനം ഓഹരിയാണുള്ളത്.ഇപ്പോള്‍ നിലവിലുള്ള ബ്രൗസറുകളില്‍

ഏറ്റവും വേഗതയുള്ള ബ്രൗസറാണ്‌ സഫാരിയെന്ന് ആപ്പിളിന്റെ സി.ഇ.ഒ സ്റ്റീവ് ജോബ്സ്

പറഞ്ഞു.ഇനി മുതല്‍ ആപ്പിളിന്റെ ഐ ഫോണിലും സഫാരിയായിരിക്കും

ഉപയോഗിക്കുക.ഐപോഡിലൂടെയും ഐഫോണിലൂടെയും കം‌പ്യൂട്ടറ് വിപണിയില്‍

തിരിച്ചുവരവ് നടത്തുന്ന ആപ്പിളിന്റെ മുന്നേറ്റത്തിന്‌ ഈ തീരമാനം ആക്കം കൂട്ടുമെന്ന

കാര്യം നിസ്സംശയം പറയാം.
(അവലംബം:cnn.com,AP)