Wednesday, June 13, 2007

സഫാരി ഇനി വിന്ഡോസിലും

ആപ്പിളിന്റെ സഫാരി ബ്രൗസറ് ഇനി മുതല് വിന്ഡോസിലും ഉപയോഗിക്കാം.
ബ്രൗസറ് വിപണിയിലെ പുതിയ കരുനീക്കമായിട്ടുവേണം ഇതിനെ കാണാന്.
ഇപ്പോള് ബ്രൗസറ് വിപണിയുടെ
ഇപ്പോള് ബ്രൗസറ് വിപണിയുടെ 5 ശതമാന മാണ്‌ സഫാരഇയുടെ

കൈവശമുള്ളത്.ബ്രൗസറ് വിപണിയുടെ 78 ശതമാനവും കൈവശം വച്ചിരിക്കുന്നത്

മൈക്രോസോഫ്റ്റിന്റെ ഇന്റെര്‍നെറ്റ് എക്സ്പ്ലോററാണ്‌.ഫയറ് ഫോക്സിന്‌ ഈ

വിപണിയില്‍ 15 ശതമാനം ഓഹരിയാണുള്ളത്.ഇപ്പോള്‍ നിലവിലുള്ള ബ്രൗസറുകളില്‍

ഏറ്റവും വേഗതയുള്ള ബ്രൗസറാണ്‌ സഫാരിയെന്ന് ആപ്പിളിന്റെ സി.ഇ.ഒ സ്റ്റീവ് ജോബ്സ്

പറഞ്ഞു.ഇനി മുതല്‍ ആപ്പിളിന്റെ ഐ ഫോണിലും സഫാരിയായിരിക്കും

ഉപയോഗിക്കുക.ഐപോഡിലൂടെയും ഐഫോണിലൂടെയും കം‌പ്യൂട്ടറ് വിപണിയില്‍

തിരിച്ചുവരവ് നടത്തുന്ന ആപ്പിളിന്റെ മുന്നേറ്റത്തിന്‌ ഈ തീരമാനം ആക്കം കൂട്ടുമെന്ന

കാര്യം നിസ്സംശയം പറയാം.
(അവലംബം:cnn.com,AP)

1 comment:

keralafarmer said...

പ്രീയ സുഹൃത്തെ താങ്കള്‍ പറയുന്ന ആപ്പിള്‍ സഫാരി സീയെ‌എന്‍‌എന്‍ (അവലംബം:cnn.com,AP)
ഇതിന്റെ ഒന്നും ലിങ്കുകളുടെ ഹൈപ്പെര്‍ലിങ്കില്ലല്ലോ. എങ്കിലു താങ്കളുടെ സാങ്കേതികം+വിദ്യ വളരെ നല്ല ഒരുകാര്യം മാത്രമല്ല അനിവാര്യവുമാണ്. കാരണം ഐ.ടി വിദഗ്ധര്‍പോലും എല്ലാ കാര്യങ്ങളുലും ഒരേപോലെ മിടുക്കരല്ല. ബ്ലോഗുചെയ്യുന്നതില്‍ നല്ലൊരു വിഭാഗം പരിമിതമായ അറിവുകള്‍ ഉള്ളവരാണ്. ഞാന്‍ എത്തിയപ്പോള്‍ ഉള്ള സ്ഥിതി വിശേഷമല്ല ഇപ്പോള്‍. വിദഗ്ധരെ ചാറ്റ്‌ ചെയ്യുവാനോ മെയിലുകള്‍ അയക്കുവാനോ കഴിയില്ല. എനിക്ക്‌ പലരെയും നേരിട്ടറിയാം അതുപോലെയല്ലല്ലോ പുതുതായി വരുന്നവര്‍. താങ്കളുടെ ഈ പോസ്റ്റിന് എന്റെ എല്ലാ വിധ പിന്തുണയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഇതേ പോസ്റ്റില്‍
1. വരമൊഴി എഡിറ്റര്‍ - സിബു (കൂടാതെ വിക്കി ധാരാളം കാര്യങ്ങള്‍ പറഞ്ഞുതരും)
2. കീമാന്‍ ഓണ്‍‌ലൈന്‍ കീ ബോര്‍ഡ്‌ - രാജ്‌നായര്‍/പെരിങ്ങോടന്‍
3. ഫോണ്ടുകള്‍ - കെവിന്‍ സിജി
4. ബൂലോഗ ബ്ലോഗുകള്‍ - ശ്രീജിത്.കെ (ഇതില്‍ പലരുടെയും പോസ്റ്റുകള്‍ കാണ്മാനില്ല)
തുടങ്ങിയവ സൈഡ്‌ ബാറില്‍ കൊടുക്കുന്നത്‌ നല്ലതാണ്.
5. ചിന്ത മലയാളം ബ്ലോഗ്‌ റോള്‍ - എം.കെ.പോള്‍
6. തനിമലയാളം - ഏവുരാന്‍
കൂടാതെ ഇനിയുമുണ്ട്‌ വേണ്ടപ്പെട്ടവര്‍.
ഞാന്‍ ഐ.ടി അല്ല മറിച്ച്‌ കര്‍ഷകന്‍ ആണ്