ചെറിയ കംപ്യൂട്ടര്‍ ശ്രംഘലകളെ പരസ്പരം ബന്ധിപിക്കുന്നതിനുള്ള ഒരു ഉപകരണമാണ് നെറ്റ്വര്‍ക്ക് സ്വിച്ച്(switch). താരതമ്യേന ചെറിയ നെറ്റ്വര്‍ക്കുകളെ ബന്ധിപ്പിക്കുന്ന സ്വിച്ചുകള്‍ക്ക് ഹബ്ബിനോട് സാദ്രശ്യം തോന്നുമെങ്കിലും സ്വിച്ചുകള്‍ക്ക് ഹബ്ബിനേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയുണ്ട്. അതുപോലെതന്നെ സ്വിച്ചുകള്‍ക്ക് ഹബ്ബുകളേക്കാള്‍ വിലയും അല്പം കൂടുതലാണ്. നെറ്റ്വര്‍ക്ക് സ്വിച്ചുകള്‍ അവയില്‍ക്കൂടി കടന്നുപോകുന്ന ഡേറ്റപാക്കറ്റുകള്‍ എവിടെനിന്ന് വന്നു എന്നും ഈ പാക്കറ്റുകള്‍ എവിടേക്ക് പോകുന്നു എന്നും നിരീക്ഷിക്കുന്നു. ഈ വിവരങ്ങള്‍ നോക്കി ഡേറ്റ ക്രിത്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു. ഡേറ്റകള്‍ സ്വിച്ചിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന കംപ്യൂട്ടറിലേക്ക് മാത്രം അയയ്ക്കുന്നതിനാല്‍ ഹബ്ബിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സ്വിച്ചിനു സാധിക്കുന്നു.
കംപ്യൂട്ടര്‍ ശ്രംഘലകളില്‍ സ്വിച്ചിന്റെ സ്ഥാനം
നെറ്റ്വര്‍ക്ക് സ്വിച്ച് ഒരു സാങ്കേതിക നാമത്തെക്കാളുപരി ഒരു വാണിജ്യ നാമമാണ്. വാണിജ്യ ആവിശ്യങ്ങള്‍ക്കുവേണ്ടി നിര്‍മിച്ചിരിക്കുന്ന സ്വിച്ചുകള്‍ പല തരത്തിലുള്ള കംപ്യൂട്ടര്‍ ശ്രംഘലകളിലും പ്രവര്‍ത്തിക്കുന്നവയാണ്. ഉദാഹരണത്തിന് ഇഥര്‍നെറ്റ്(Ethernet), ഫൈബര്‍ ചാനല്‍(Fibre Channel), എ.റ്റി.എം(ATM) തുടങ്ങിയവ. വളരെ പ്രഥാനപ്പെട്ട ചില നെറ്റ്വര്‍ക്കുകള്‍ എപ്പോഴും അപഗ്രഥനത്തിനു വിധേയമാക്കേണ്ടി വരും. അതുപോലെ തന്നെ ചില നെറ്റ്വര്‍ക്കുകളില്‍ കൂടുതല്‍ സുരക്ഷിതത്വവും വേണ്ടിവരും. അത്തരം നെറ്റ്വര്‍ക്കുകളില്‍ റൂട്ടറുകളുടെ ഇടയില്‍ സ്വിച്ചുകള്‍ ഘടിപ്പിക്കാറുണ്ട്. സ്വിച്ചുകളുടെ പോര്‍ട്ടുകളിലേക്ക് ഫയര്‍വാള്‍(firewall) അതുപോലെതന്നെ നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനക്ഷമത നിര്‍ണയിക്കാനുള്ള ഉപകരണങ്ങള്‍ തുടങ്ങിയ അനുബന്ധഘടകങ്ങള്‍ ചേര്‍ക്കാന്‍ സാധിക്കും എന്നതാണ് ഇതിനു കാരണം.
Wednesday, August 15, 2007
Subscribe to:
Post Comments (Atom)
2 comments:
നന്നായിട്ടുണ്ട്!
ഇനിയും എഴുതണം.
ഇതൊക്കെ എഴുതണമെന്ന് ആഗ്രഹിച്ചിരുന്നതാ ഞാന്‍.
എന്നെക്കൊണ്ട് കഴിഞ്ഞില്ല.
ഇനിയും എഴുതണം.....
ഇനിയും എഴുതുക...
Post a Comment