Monday, May 19, 2008

നോട്ട്പാഡിനെ ഒരു ഡയറി ആക്കാം

കൂട്ടരേ നമ്മുടെ കമ്പ്യുട്ടറില്‍ ഒരു ഡയറി ഇല്ലാത്ത കുറവു ആര്‍‌ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അതിപ്പോള്‍ തീര്‍ക്കന്‍ പോവുകയാണ്. നമുക്ക് നമ്മുടെ നോട്ട്പാഡിനെ തന്നെ ഒരു ഡയറി ആക്കിയേക്കാം.ആദ്യം നോട്ട്പാഡ് വിന്‍ഡോ ഓപണ്‍ ചെയ്യുക. എന്നിട്ട് അതില്‍ .LOG എന്ന് ടൈപ്പ് ചെയ്യുക.ഈ ഫയല്‍ സേവ് ചെയ്യുക.വിന്‍ഡോ ഇനി ക്ലോസ് ചെയ്ത് ഓപണ്‍ ചെയ്തു നോക്കൂ സമയവും തീയതിയും അവിടെ വന്നിട്ടുണ്ടാവും...ഇനി ഓരോ പ്രാവിശ്യം എഴുതു‌മ്പോളും സമയവും തീയതിയും കമ്പ്യൂട്ടര്‍ തന്നെ എഴുതി ച്ചേര്‍ത്തോളും....അങ്ങനെ നമ്മള്‍ ചുളുവില്‍ ഒരു ഡയറി ഒപ്പിച്ചു... :)

Wednesday, August 15, 2007

റൂട്ടര്‍

രണ്ട് നെറ്റ്വര്‍ക്കുകള്‍ക്കിടയിലൂടെ ഡേറ്റയ്ക്ക് ഏറ്റവും എളുപ്പം സഞ്ചരിക്കാന്‍ സാധിക്കുന്ന വഴി കണ്ടുപിടിക്കുന്നതിനുള്ള ഉപകരണമാണ് റൂട്ടര്‍. റൂട്ടര്‍ പല കംപ്യൂട്ടര്‍ ശ്രംഘലകളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് പ്രാദേശിക കംപ്യൂട്ടര്‍ ശ്രംഘലയും(LAN) ആഗോള കംപ്യൂട്ടര്‍ ശ്രംഘലയും(WAN) തമ്മില്‍ ബന്ധിപ്പിക്കാന്‍ റൂട്ടര്‍ ഉപയോഗിക്കുന്നു. വയര്‍ലെസ്സ് റൂട്ടറുകളും വയേര്‍ഡ് റൂട്ടറുകളും ലഭ്യമാണ്.

പ്രവര്‍ത്തനം

രണ്ട് കംപ്യൂട്ടര്‍ ശ്രംഘലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഉപകരണമാണ് റൂട്ടര്‍. അടിസ്ഥാനപരമായി ഒരേ ജോലിയാണ് ചെയ്യുന്നതെങ്കിലും പലതരത്തിലുള്ള റൂട്ടറുകള്‍ ഇന്ന് ലഭ്യമാണ്. റൂട്ടര്‍ ഒരു കംപ്യൂട്ടര്‍ തന്നെയാണ്. റൂട്ടിങ്ങിനു വേണ്ടി സജ്ജമാക്കിയിരിക്കുന്ന സോഫ്റ്റ് വെയറുകളും ഹാര്‍ഡ് വെയറുകളും ചേര്‍ന്ന ഒരു കംപ്യൂട്ടറാണ് റൂട്ടര്‍ എന്ന് വേണമെങ്കില്‍ പറയാം. ഓപറേറ്റിങ് സിസ്റ്റം, മെമ്മറി(RAM), എന്‍.വി റാം(NVRAM), ഫ്ലാഷ് മെമ്മറി(flash memory) ഒന്നോ അതില്‍ക്കൂടുതലോ പ്രോസസറുകള്‍ തുടങ്ങിയവയാണ് ഒരു റൂട്ടറിന്റെ പ്രധാന ഘടകങ്ങള്‍. സിസ്കോയുടെ ഐ.ഒ.എസ്(IOS), ജൂണിപര്‍ നെറ്റ്വര്‍ക്സിന്റെ ജുണ്‍ ഒ.എസ്(JunOS) എക്സ്ട്രീം നെറ്റ്വര്‍ക്സിന്റെ എക്സ് ഒ.എസ്(XOS) തുടങ്ങിയവയാണ് പ്രധാന റൂട്ടര്‍ ഓപറേറ്റിങ് സിസ്റ്റങ്ങള്‍. എക്സ്.ഒ.ആര്‍.പി(XORP), ക്വാഗ്ഗാ(Quagga‌) തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ ഉള്ള കംപ്യൂട്ടറുകള്‍ക്കും റൂട്ടറുകളായി പ്രവര്‍ത്തിക്കാന്‍ സാധിക്കും

നിയന്ത്രണ തലം(Control Plane), പ്രസരണ തലം(Forwarding Plane) എന്നീ രണ്ട് തലങ്ങളിലാണ് റൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. നിയന്ത്രണ തലത്തില്‍ ലഭിച്ച ഡേറ്റ പാക്കറ്റുകള്‍ അവയുടെ നിര്‍ദിഷ്ട ലക്ഷ്യത്തില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അതുപോലെ തന്നെ പ്രസരണ തലത്തില്‍ ഒരു ശ്രംഘലയില്‍ നിന്ന് ലഭിച്ച ഡേറ്റ വേറൊരു ശ്രംഘലയിലേക്ക് അയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

റൂട്ടറിനെ കുറിച്ച് മനസിലാകാന്‍ ഒരു ചെറിയ ഉദാഹരണമിതാ. നിങ്ങള്‍ കേരളത്തില്‍ നിങ്ങളുടെ വീട്ടില്‍ ഇരുന്നുകൊണ്ട് ഒരു വെബ് സൈറ്റ് സന്ദര്‍ശിക്കുകയാണ്. ഈ വെബ് സൈറ്റിന്റെ സെര്‍വര്‍ അമേരിക്കയിലാണെന്ന് വിചാരിക്കൂ. ആ സെര്‍വറില്‍ നിന്ന് നിങ്ങളുടെ കംപ്യൂട്ടറിലേക്ക് ഡേറ്റ എത്തിച്ചേരുന്നത് എല്ലാ നെറ്റ്വര്‍ക്കിലൂടെയും കയറിയിറങ്ങിയല്ല. ഓരോനെറ്റ്വര്‍ക്കിലെയും പ്രധാനപ്പെട്ട റൂ‍ട്ടറുകളില്‍ക്കൂടി മാത്രം സഞ്ചരിച്ചാണ്. അതായത് സെര്‍വറില്‍ നിന്ന് നിങ്ങളുടെ കംപ്യൂട്ടറിലേക്ക് ഒരു ഡേറ്റ പാക്കറ്റ് പോരാന്‍ തുടങ്ങിയന്നു വിചാരിക്കൂ. ആദ്യം ആ ഡേറ്റ പാക്കറ്റ് ആ സെര്‍വര്‍ സ്ഥിതിചെയ്യുന്ന ചെറിയ നെറ്റ്വര്‍ക്കിന്റെ റൂട്ടറിലെത്തുന്നു. റൂട്ടര്‍ ഡേറ്റ പാക്കറ്റ് ഏത് അഡ്രസിലേക്കാണ് പോകുന്നതെന്ന് നോക്കും എന്നിട്ട് ആ അഡ്രസ് റൂട്ടിങ് ടേബിളില്‍(routing tables) തിരയും. ഈ അഡ്രസിലേക്ക് പോകേണ്ട ഡേറ്റപാക്കറ്റ് ഇനി ഏത് റൂട്ടറിലേക്കാണ് അയക്കേണ്ടതെന്ന് റൂട്ടിങ് ടേബിളില്‍ നിന്ന് റൂട്ടറിന് മനസിലാക്കാന്‍ സാധിക്കും. ഇങ്ങനെ പല റൂട്ടറുകളില്‍ക്കൂടിസഞ്ചരിച്ചാണ് ഒരു ഡേറ്റപാക്കറ്റ് നമ്മുടെ കംപ്യൂട്ടറില്‍ എത്തുന്നത്. ഈ റൂട്ടറുകള്‍ കണ്ടുപിടിക്കാന്‍ ഒരു എളുപ്പമാര്‍ഗമുണ്ട് അതാണ് [ട്രേസ്റൂട്ട്](traceroute) കമാന്‍ഡ്.

നിയന്ത്രണ തലം

നിയന്ത്രണ തലത്തിലെ റൂട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ റൂട്ടിങ് ടേബിള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. പ്രാദേശിക കംപ്യൂട്ടര്‍ ശ്രംഘലയുടെ ഘടന മനസിലാക്കുന്നതിലൂടെയും അടുത്തുള്ള മറ്റ് റൂട്ടറുകളുമായി ആശയവിനിമയം നടത്തുന്നതിലൂടെയും മറ്റുമാണ് ഇത് സാധിക്കുന്നത്. നെറ്റ്വര്‍ക്കിനെ കുറിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് റൂട്ടിങ് ടേബിള്‍. റൂട്ടിങ് ടേബിളില്‍ അടുത്തുള്ള പ്രധാനപ്പെട്ട റൂട്ടറുകള്‍, അവയുമായി ബന്ധപ്പെട്ട റൂട്ടിങ് ശ്രംഘലകള്‍ തുടങ്ങിയവ ഉണ്ടായിരിക്കും.

പ്രസരണ തലം

ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ഡേറ്റ പാക്കറ്റുകളുടെ പ്രസരണത്തിന് റൂട്ടറുകള്‍ ഒട്ടൊന്നുമല്ല സഹായിച്ചത്. ഓരോ പാക്കറ്റുകളിലും ശേഖരിച്ചു വയ്ക്കേണ്ട ഡേറ്റയുടെ സഞ്ചാരപഥത്തെ കുറിച്ചുള്ള ചില വിവരങ്ങളുണ്ട്. റൂട്ടറുകള്‍ വന്നതോടെ ഈ വിവരങ്ങളുടെ അളവ് കുറഞ്ഞു. പ്രസരിപ്പിച്ച ഡേറ്റ പാക്കറ്റുകളെ കുറിച്ച് ഒരു വിവരവും റൂട്ടര്‍ രേഖപ്പെടുത്തിവയ്ക്കാറില്ല. പക്ഷേ തകരാറ് സംഭവിച്ച പാക്കറ്റുകളെ കുറിച്ചും നഷ്ടപ്പെട്ടുപോയ ഡേറ്റ പാക്കറ്റുകളെ കുറിച്ചും വിവരങ്ങള്‍ സൂക്ഷിക്കാറുണ്ട്.


പലതരം റൂ‍ട്ടറുകള്‍

വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ളിലെ നെറ്റ്വര്‍ക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായും, രണ്ട് വ്യവസായ സ്ഥാപനങ്ങളിലെ നെറ്റ്വര്‍ക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായും, ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നതിനും മറ്റും റൂട്ടറുകള്‍ ഉപയോഗിക്കാറുണ്ട്. വലിയ റൂട്ടറുകള്‍ സാധാരണ വലിയ നെറ്റ്വര്‍ക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. സിസ്കോയുടെ 7600 സീരിസില്‍ പെട്ട റൂട്ടറുകള്‍, ജൂണിപ്പര്‍ T1600, സിസ്കോ സി.ആര്‍.എസ് 1 തുടങ്ങിയവ ഈ വിഭാകത്തില്‍ പ്പെട്ടതാണ്. ചെറിയ ഓഫീസുകള്‍ക്കുവേണ്ടിയാണ് ചെറിയ റൂട്ടറുകള്‍ ഉപയോഗിക്കുന്നത്. ലിങ്ക്സിസ് befsr41 പോലുള്ളവ ഈ വിഭാകത്തില്‍ പെടുന്നവയാണ്.

ചരിത്രം

ഐ.എം.പി(Interface Message Processor) അണ് ആദ്യമാ‍യി റൂട്ടറായി പ്രവര്‍ത്തിച്ച ഉപകരണം. ആദ്യത്തെ ഐ.എം.പി 1969 ആഗസ്ത് 30 ന് യു.സി.എല്‍.എ(UCLA) യില്‍ സ്ഥാപിച്ചു. അര്‍പാനെറ്റിനുവേണ്ടിയായിരുന്നു ഇത് നിര്‍മിച്ചത്. റൂട്ടറുകളും ഐ.എം.പി കളുമാണ് ഇന്നത്തെ ഇന്റര്‍നെറ്റിനെ സാധ്യമാക്കിയത്.

പല പ്രോട്ടോകോളുകളും ഉപയോഗിക്കാന്‍ സാധിക്കുന്ന ആദ്യത്തെ റൂട്ടര്‍ സ്റ്റാന്‍സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് നിര്‍മിച്ചത്. 1980 -ല്‍ യൂണിവേഴ്സിറ്റിയിലെ ഒരു സ്റ്റാഫ് റിസേര്‍ച്ചറായ വില്ല്യം യീഗറായിരുന്നു ഇതിന്റെ നിര്‍മാതാവ്. ഇന്ന് എല്ലാ നെറ്റ്വര്‍ക്കുകളിലും ഐ.പി(IP) ഉപയോഗിക്കുന്നതിനാല്‍ ഇത്തരം റൂട്ടറുകളുടെ ആവിശ്യം ഇല്ലാതായിട്ടുണ്ട്. ഇന്ന് ഐ.പി വേര്‍ഷന്‍ 6(IPv6) ഉം ഐ.പി വേര്‍ഷന്‍ 4(IPv4) ഉം ഒരേസമയം ഉപയോഗിക്കുന്ന റൂട്ടറുകളെ മള്‍ട്ടിപ്രോട്ടോകോള്‍ റൂട്ടറുകളെന്ന് വിളിക്കാമെങ്കിലും അത് അത്ര അര്‍ത്ഥവത്തല്ല. ആപ്പിള്‍ ടോക്ക്(AppleTalk),ഡി.ഇ.സി നെറ്റ്(DECnet), ക്സീറോക്സ്(Xerox), ഐ.പി(IP) തുടങ്ങിയ പ്രോട്ടോകോളുകളിലെല്ലാം ഒരേ സമയം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നവയാണ് യഥാര്‍ത്ഥ മള്‍ട്ടിപ്രോട്ടോകോള്‍ റൂട്ടറുകള്‍.

നെറ്റ്വര്‍ക്ക് സ്വിച്ച്

ചെറിയ കംപ്യൂട്ടര്‍ ശ്രംഘലകളെ പരസ്പരം ബന്ധിപിക്കുന്നതിനുള്ള ഒരു ഉപകരണമാണ് നെറ്റ്വര്‍ക്ക് സ്വിച്ച്(switch). താരതമ്യേന ചെറിയ നെറ്റ്വര്‍ക്കുകളെ ബന്ധിപ്പിക്കുന്ന സ്വിച്ചുകള്‍ക്ക് ഹബ്ബിനോട് സാദ്രശ്യം തോന്നുമെങ്കിലും സ്വിച്ചുകള്‍ക്ക് ഹബ്ബിനേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയുണ്ട്. അതുപോലെതന്നെ സ്വിച്ചുകള്‍ക്ക് ഹബ്ബുകളേക്കാള്‍ വിലയും അല്പം കൂടുതലാണ്. നെറ്റ്വര്‍ക്ക് സ്വിച്ചുകള്‍ അവയില്‍ക്കൂടി കടന്നുപോകുന്ന ഡേറ്റപാക്കറ്റുകള്‍ എവിടെനിന്ന് വന്നു എന്നും ഈ പാക്കറ്റുകള്‍ എവിടേക്ക് പോകുന്നു എന്നും നിരീക്ഷിക്കുന്നു. ഈ വിവരങ്ങള്‍ നോക്കി ഡേറ്റ ക്രിത്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു. ഡേറ്റകള്‍ സ്വിച്ചിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന കംപ്യൂട്ടറിലേക്ക് മാത്രം അയയ്ക്കുന്നതിനാല്‍ ഹബ്ബിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സ്വിച്ചിനു സാധിക്കുന്നു.

കംപ്യൂട്ടര്‍ ശ്രംഘലകളില്‍ സ്വിച്ചിന്റെ സ്ഥാനം

നെറ്റ്വര്‍ക്ക് സ്വിച്ച് ഒരു സാങ്കേതിക നാമത്തെക്കാളുപരി ഒരു വാണിജ്യ നാമമാണ്. വാണിജ്യ ആവിശ്യങ്ങള്‍ക്കുവേണ്ടി നിര്‍മിച്ചിരിക്കുന്ന സ്വിച്ചുകള്‍ പല തരത്തിലുള്ള കംപ്യൂട്ടര്‍ ശ്രംഘലകളിലും പ്രവര്‍ത്തിക്കുന്നവയാണ്. ഉദാഹരണത്തിന് ഇഥര്‍നെറ്റ്(Ethernet), ഫൈബര്‍ ചാനല്‍(Fibre Channel)‍, എ.റ്റി.എം(ATM) തുടങ്ങിയവ. വളരെ പ്രഥാനപ്പെട്ട ചില നെറ്റ്വര്‍ക്കുകള്‍ എപ്പോഴും അപഗ്രഥനത്തിനു വിധേയമാക്കേണ്ടി വരും. അതുപോലെ തന്നെ ചില നെറ്റ്വര്‍ക്കുകളില്‍ കൂടുതല്‍ സുരക്ഷിതത്വവും വേണ്ടിവരും. അത്തരം നെറ്റ്വര്‍ക്കുകളില്‍ റൂട്ടറുകളുടെ ഇടയില്‍ സ്വിച്ചുകള്‍ ഘടിപ്പിക്കാറുണ്ട്. സ്വിച്ചുകളുടെ പോര്‍ട്ടുകളിലേക്ക് ഫയര്‍വാള്‍(firewall) അതുപോലെതന്നെ നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനക്ഷമത നിര്‍ണയിക്കാനുള്ള ഉപകരണങ്ങള്‍ തുടങ്ങിയ അനുബന്ധഘടകങ്ങള്‍ ചേര്‍ക്കാന്‍ സാധിക്കും എന്നതാണ് ഇതിനു കാരണം.

Tuesday, July 24, 2007

കുക്കികള്‍

ഒരു വെബ്‌സൈറ്റ് ആ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന ഒരു കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കില്‍ നിക്ഷേപിക്കുന്ന ഒരു ടെക്സ്റ്റ് ഫയലാണ് കുക്കി. ഓരോ സമയത്തും കുക്കിയുള്ള ഒരു കംപ്യൂട്ടര്‍ ആ വെബ്‌സൈറ്റില്‍ കയറുമ്പോള്‍ വെബ്‌സൈറ്റ് കംപ്യൂട്ടറിനെ തിരിച്ചറിയുന്നു. കുക്കിയുടെ ഇംഗ്ലിഷിലുള്ള നിര്‍വചനം ഇതാണ്

Cookies are a general mechanism which server side connections (such as CGI scripts) can use to both store and retrieve information on the client side of the connection. The addition of a simple, persistent, client-side state significantly extends the capabilities of Web-based client/server applications.

കുക്കിയിലൂടെ ഒരാള്‍ക്ക് നിങ്ങളുടെ അനുവാദമില്ലാതെ നെറ്റിലൂടെ നിങ്ങളുടെ ചെയ്തികളെ നിരീക്ഷിക്കാന്‍ സാധിക്കും. വെബ്‌സൈറ്റുകള്‍ വളരെയധികം സ്വകാര്യവല്‍ക്കരിക്കപ്പെടും എന്നതാണ് ഇതിന്റെ മേന്മ.

സുരക്ഷാ പ്രശ്നങ്ങള്‍ & പരിഹാരങ്ങള്‍
---------------------------------------------------------------
ആദ്യകാലങ്ങളില്‍ ആളുകളുടെ സ്വകാര്യതകളെ ഹനിക്കുന്നവയായിരുന്നില്ല കുക്കികള്‍. നെറ്റിലെ സഞ്ചാരം വളരെ സുഗമമാക്കാനുള്ളതായിരുന്നു കുക്കി. കുക്കി ഉണ്ടെങ്കില്‍ ഒരാള്‍ക്ക് തന്നെ ഒരു സൈറ്റിന് വീണ്ടും വീണ്ടും പരിചയപ്പെടുത്തേണ്ട ആവിശ്യം ഇല്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഈ കുക്കികളുടെ ദുരുപയോഗം വ്യാപകമായി.
നെറ്റിലുള്ള ഒരാളെ പിന്‍തുടരാന്‍ കുക്കി ഉപയോഗിച്ചു തുടങ്ങി. ഇത് കുക്കിയുടെ ശരിയായ ഉപയോഗത്തെത്തന്നെ മാറ്റി തകര്‍ത്തു.
ഇത്രയൊക്കെയാണെങ്കിലും സമാധാനിക്കാന്‍ വഴിയുണ്ട്. കുക്കികള്‍ ഹാര്‍ഡ് ഡിസ്കിലാണെങ്കിലും അവയ്ക്ക് അവിടെയുള്ള മറ്റു ഫയലുകള്‍ ഒന്നും തന്നെ ഉപയോഗിക്കാന്‍ കഴിയില്ല.ഇതു കൂടാതെ ഇപ്പോഴുള്ള Browsers എല്ലാം തന്നെ കുക്കി നിര്‍ജീവമാക്കാന്‍ സംവിധാനം ഉണ്ട്.

ഇതുകൂടി ശ്രധ്ധിക്കൂ
---------------------------------------------
http://www.cookiecentral.com
http://www.ciac.org/ciac/bulletins/i-034.shtml
http://www.junkbusters.com/ht/en/cookies.html

Sunday, July 22, 2007

വേഡിലെ വിദ്യകള്‍

മൈക്രോസോഫ്റ്റ് വേഡിനെ കുറിച്ച് കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ലല്ലോ? അല്ലേ. ഇതാ ഇവിടെ നോക്കു വേഡിലെ ചില തമാശകള്‍ കാണാം. ഈ തമാശകാണാനായി ആദ്യം M.S വേഡ് തുറക്കുക. അതിനുശേഷം താഴെക്കാണുന്ന വാചകം അതേപടി ടൈപ്പ് ചെയ്യുക.
=rand (200,99)
ഇനി എന്റര്‍(ENTER) അമര്‍ത്തുക. കാണുന്നില്ലേ ഈ തമാശ എങ്ങിനെയുണ്ട്?

അല്പം കാര്യം
------------------------------
ഇപ്പൊ നമ്മള്‍ കണ്ടത് വെറും തമാശയായി തള്ളാന്‍ വരട്ടെ ഇതില്‍ എന്തെങ്കിലും കാര്യം ഉണ്ടേ എന്ന് നോക്കാം. ഇപ്പോള്‍ നിങ്ങള്‍ കണ്ടത് വെറും ഒരു വാചകം അല്ല. അതായത് ഇപ്പോള്‍ കണ്ട ആ Sentence ല്‍ ഇംഗ്ലീഷ് ഭാഷയിലെ എല്ലാ അക്ഷരങ്ങളും(a-z) അടങ്ങിയിരിക്കുന്നു. പിന്നെ നിങ്ങള്‍ എഴുതിക്കൊടുത്തിരിക്കുന്നത് ഒരു ഫംങ്ഷനാണ്. ഇതിന്റെ ഫോര്‍മാറ്റ് ഇങ്ങനെയാണ് =rand (പാരഗ്രാഫുകളുടെ എണ്ണം, ഒരു പാരഗ്രാഫിലെ വരികളുടെ എണ്ണം).ഇതിനെ കുറിച്ച് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ അറിയാനുണ്ട്.

ട്രേസ്റൂട്ട്

കംപ്യൂട്ടര്‍ ശ്രംഖലകളില്‍ ഉപയോഗിക്കുന്ന ഒരു സങ്കേതമാണ് ട്രേസ്റൂട്ട്. ഇതുപയോഗിച്ച് ഒരു ഡേറ്റ പാക്കറ്റ് കംപ്യൂട്ടര്‍ ശ്രംഖലകളില്‍കൂടി സഞ്ചരിക്കുന്ന വഴി കണ്ടുപിടിക്കാന്‍ സാധിക്കും. ഐ.പി6(IPv6) നു വേണ്ടി ട്രേസ്റൂട്ട് 6 ലഭ്യമാണ്.

എല്ലാ യൂണിക്സ് (Unix) ഓപറേറ്റിങ് സിസ്റ്റങ്ങളിലും ട്രേസ്റൂട്ട് ലഭ്യമാണ്. പുതിയ ലിനക്സുകളില്‍ ഈ സങ്കേതം ട്രേസ്‌പാത്ത്(tracepath) എന്നപേരില്‍ ലഭ്യമാണ്. വിന്‍ഡോസില്‍ ട്രേസേര്‍ട്ട്(tracert), പാത്ത്പിങ്ങ്(pathping) എന്ന പേരുകളില്‍ ഇത് ലഭ്യമാണ്.

പ്രവര്‍ത്തനം
-----------------------------------------------------------------------------------------------------------------------------------------------------------
ഒരു നെറ്റ്വര്‍ക്കിലൂടെ അയയ്ക്കുന്ന ഡേറ്റ പാക്കറ്റുകളുടെ ടി.ടി.എല്‍(Time-To-Live )മൂല്യം കൂട്ടിയാണ് ട്രേസ്റൂട്ട് പ്രവര്‍ത്തിക്കുന്നത്.ആദ്യം അയയ്ക്കുന്ന മൂന്ന് പാക്കറ്റുകളുടെ ടി.ടി.എല്‍ മൂല്യം 1 ആയിരിക്കും. അതുപോലെ അടുത്ത മൂന്ന് പാക്കറ്റുകളുടെ ടി.ടി.എല്‍ മൂല്യം 2 ആയിരിക്കും. ഈ പ്രക്രിയ ഇങ്ങനെതന്നെ തുടരുന്നു. ഇങ്ങനെ അയയ്ക്കുന്ന ഡേറ്റ പാക്കറ്റുകള്‍ നെറ്റ്വര്‍ക്കിലെ ഏതെങ്കിലും ഒരു കംപ്യുട്ടറിലൂടെ കടന്നുപോകുമ്പോള്‍ അതിന്റെ ടി.ടി.എല്‍ മൂല്യം 1 കുറയുന്നു. എപ്പോഴെങ്കിലും ടി.ടി.എല്‍ മൂല്യം 1 ഉള്ള ഒരു ഡേറ്റ പാക്കറ്റ് ഒരു കംപ്യൂട്ടറിലെത്തിയാല്‍ ആ കംപ്യൂട്ടര്‍ ഡേറ്റ പാക്കറ്റ് അയച്ച കംപ്യൂട്ടറിന് ഐ.സി.എം.പി (ICMP) സന്ദേശം മറുപടിയായി അയയ്ക്കുന്നു. ട്രേസ്റൂട്ട് ഈ ഡേറ്റ പാക്കറ്റുകളുപയോഗിച്ച് ഇവ സഞ്ചരിച്ച വഴികണ്ടുപിടിക്കുന്നു എന്നിട്ട് ഇതിനിടയിലുള്ള എല്ലാ നെറ്റ്വര്‍ക്കിങ് സംവിധാനങ്ങളും ക്രമീകരിച്ച് നല്‍കുന്നു. ഏതെങ്കിലും കാരണവശാല്‍ അയച്ച ഡേറ്റപാക്കറ്റ് തിരിച്ച് വന്നില്ലെങ്കില്‍ അവിടെ ഒരു * ചിഹ്നം കാണിക്കുന്നു.

ഉദാഹരണം
----------------------------------------------------------------------------------------------------------------------------
195.80.96.219(kauge.aso.ee) എന്ന ഐ.പി(I.P) വിലാസത്തില്‍ നിന്നും 130.94.122.199 (larousse.wikipedia.org) എന്ന ഐ.പി(I.P) വിലാസത്തിലേക്ക് പോകുന്ന ഡേറ്റ പാക്കറ്റിന്റെ പാത്ത് ഇവിടെ ട്രേസ് ചെയ്തിരിക്കുന്നു.

വിന്‍ഡോസിലെ നിര്‍ദേശം: tracert 130.94.122.199
ലിനക്സിലും മാകിലും : traceroute 130.94.122.199

1 et-gw.aso.ee
2 kjj-bb2-fe-0-1-4.ee.estpak.ee
3 noe-bb2-ge-0-0-0-1.ee.estpak.ee
4 s-b3-pos0-3.telia.net
5 s-bb1-pos1-2-0.telia.net
6 adm-bb1-pos1-1-0.telia.net
7 adm-b1-pos2-0.telia.net
8 p4-1-2-0.r00.amstnl02.nl.bb.verio.net
9 p4-0-3-0.r01.amstnl02.nl.bb.verio.net
10 p4-0-1-0.r80.nwrknj01.us.bb.verio.net
11 p4-0-3-0.r00.nwrknj01.us.bb.verio.net
12 p16-0-1-1.r20.mlpsca01.us.bb.verio.net
13 xe-1-2-0.r21.mlpsca01.us.bb.verio.net
14 xe-0-2-0.r21.snjsca04.us.bb.verio.net
15 p64-0-0-0.r21.lsanca01.us.bb.verio.net
16 p16-3-0-0.r01.sndgca01.us.bb.verio.net
17 ge-1-2.a03.sndgca01.us.da.verio.net
18 larousse.wikipedia.org

ഉപയോഗങ്ങള്‍
--------------------------------------------------------------------------------------------------------------------------------------------------------------------
പിങ്ങ് പോലെതന്നെ നെറ്റ്വര്‍ക്കിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് ട്രേസ്റൂട്ടും ഉപയോഗിക്കുന്നത്. ഡേറ്റ പോകുന്ന വഴിയിലെ റൂട്ടറുകളും മറ്റും കാണാന്‍ സാധിക്കുന്നതിനാല്‍ നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് തികച്ചും അനുയോജ്യമാണ്. ഒരു നെറ്റ്വര്‍ക്കിലെ ഫയര്‍വാളുകള്‍ കണ്ടുപിടിക്കാനും ഇത് ഉപയോഗിക്കാം. ഇന്റര്‍നെറ്റില്‍ നിന്ന് നമുക്കാവിശ്യമായവ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ട്രേസ്റൂട്ട് വളരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും. എങ്ങനെയെന്നാല്‍ ഒരു ഡേറ്റക്ക് തന്നെയുള്ള മിറര്‍ ഡേറ്റയെ കണ്ടെത്താനും അതുവഴി വേഗത്തില്‍ ഡേറ്റ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നു.

സുരക്ഷാ പ്രശ്നങ്ങള്‍
--------------------------------------------------------------------------------------------------------------------------------------------------------------------
ഇന്റെര്‍നെറ്റ് പ്രചാരത്തില്‍ വന്നുകൊണ്ടിരുന്ന ആദ്യകാലങ്ങളില്‍ നെറ്റ്വര്‍ക്കിലെ പ്രശ്നങ്ങള്‍ കണ്ടെത്താനുള്ള ഒരു നല്ല മാര്‍ഗമായിരുന്നു ട്രേസ്റൂട്ട്. പക്ഷേ ഇന്ന് ഇന്റര്‍നെറ്റ് ഇത്രയും വ്യാപകമായ കാലത്ത് ട്രേസ്റൂട്ടിനെ സംശയദ്രഷ്ടിയോടെ മാത്രമേ നമുക്ക് കാണാന്‍ സാധിക്കൂ. കാരണം ട്രേസ്റൂട്ട് വഴിലഭിക്കുന്ന വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് വളരെ ഉപയോഗപ്രദമായി മാറാറുണ്ട്. ട്രേസ്റൂട്ട് ഉപയോഗിച്ച് ഒരു ഹാക്കര്‍ക്ക് ഒരു സ്ഥാപനത്തിന്റെ നെറ്റ്വര്‍ക്കിന്റെ രൂപരേഖ തയ്യാറാക്കാനും അതുവഴി ആ നെറ്റ്വര്‍ക്കിനെ ആക്രമിക്കാനും സാധിക്കുന്നു.
ഇക്കാരണങ്ങള്‍ കൊണ്ട് 1990 മുതല്‍ പല പ്രമുഖ വെബ് സൈറ്റുകളും ട്രേസ്റൂട്ട് അഭ്യര്‍ഥനകളെ പൂര്‍ണമായും ഒഴിവാക്കി.

ഉദ്ഭവം
--------------------------------------------------------------------------------------------------------------------------------------------------------------------
1987-ല്‍ വാന്‍ ജേക്കബ്‌സണ്‍(Van Jacobson) എന്നയാളാണ് ഇത് നിര്‍മിച്ചത്. സ്റ്റീവ് ഡീറിങ്(Steve Deering), സി. ഫിലിപ് വുഡ്(C. Philip Wood), ടിം സീവര്‍(Tim Seaver), കെന്‍ അഡല്‍മാന്‍(Ken Adelman) തുടങ്ങിയവരും ഇതുനുവേണ്ടി പ്രവര്‍ത്തിച്ചവരാണ്.

പുറത്തേക്കുള്ള കണ്ണികള്‍
--------------------------------------------------------------------------------------------------------------------------------------------------------------------
http://tools.ietf.org/html/rfc792 ഐ.സി.എം.പി.
http://www.traceroute.org/ എല്ലാ മാസവും പുതുക്കിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ട്രേസ്റൂട്ടുകള്‍.
http://www.hostmasterwebtools.com/visual-traceroute/ ഗൂഗിള്‍ മാപിനെ അടിസ്ഥാനപ്പെടുത്തിയുള്ള് ട്രേസ്‌റൂട്ട്.

Friday, July 20, 2007

പിങ്

ഒരു കംപ്യൂട്ടര്‍ ശ്രംഘലയില്‍ ഒരു കംപ്യുട്ടര്‍ ലഭ്യമാണോ എന്നറിയാന്‍ ഉപയോഗിക്കുന്ന ഒരു സങ്കേതമാണ് പിങ്. ഇതിനായി പിങ് ഒരു ഡേറ്റ പാക്കറ്റ് നെറ്റ്വര്‍ക്കിലൂടെ നിര്‍ദിഷ്ട ഐ.പി അഡ്രസ് ഉള്ള ഒരു കംപ്യുട്ടറിലേക്ക് അയക്കുന്നു.ഈ ഡേറ്റ പാക്കറ്റിനോട് ഇത് ലഭിച്ച കംപ്യുട്ടര്‍ പ്രതികരികൂന്നു.ഇങ്ങനെ ഡേറ്റ പാക്കറ്റ് നെറ്റ് വര്‍ക്കിലൂടെ തിരിച്ചുവരാന്‍ എടുക്കുന്ന സമയവും പ്രതികരണ നിരക്കും പിങ് കണക്കാക്കുന്നു.പാക്കറ്റുകള്‍ നെറ്റ്വര്‍ക്കില്‍ നഷ്ടപ്പെടുകയാണെങ്കില്‍ അതും പിങിന് മനസിലാക്കാന്‍ സാധിക്കും.

ചരിത്രം
--------------------------------------------------------------------------------------------------------------------------------------------------
1983 ഡിസംബറില്‍ മൈക് മസ്സ്(Mike Muuss) നെറ്റ്വര്‍ക്കിലെ തകരാറുകള്‍ കണ്ടെത്താനായി ഒരു പ്രോഗ്രാം രചിച്ചു.കടലിന്റെ ആഴം അളക്കാനായി ഉപയോഗിക്കുന്ന സോണാര്‍ എന്ന ഉപകരണത്തിന്റെ പ്രവര്‍ത്തനവുമായി അതിന് സാമ്യമുണ്ടായിരുന്നു.മൈക് ആ പ്രോഗ്രാമിന് പിങ്(Ping) എന്ന് പേരിട്ടു.പിന്നീട് ഡേവിഡ് എല്‍.മില്‍സ്(David L. Mills) പിങിനെ ‘പാക്കറ്റ് ഇന്റര്‍നെറ്റ് ഗ്രൂപര്‍‘(Packet InterNet Grouper) എന്നുവിളിച്ചു.

2003 മുതലാണ് പിങിന്റെ ദുരുപയോഗങ്ങള്‍ പുറത്തുവന്നത്. ആ സമയത്ത് ഇന്റര്‍നെറ്റില്‍ പടര്‍ന്നുകൊണ്ടിരുന്ന പല വേമുകളും(Internet worms) ഉദാഹരണത്തിന് വെല്‍ച്ചിയ(Welchia) ആക്രമിക്കാനുള്ള പുതിയ കംപ്യുട്ടറുകളെ കണ്ടെത്തിയിരുന്നത് പിങ് അഭ്യര്‍ദ്ധനകള്‍ വഴിയായിരുന്നു.ഇതുകൂടാതെ പിങ് അഭ്യര്‍ദ്ധനകള്‍ ഇന്റര്‍നെറ്റിന്റെ വാഹകശേഷിയെ വരെ ബാധിച്ചു. ഇതുകൊണ്ടൊക്കെ പല ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സും(Internet Service Providers) പ്രതികരണം ആവിശ്യപ്പെട്ടുകൊണ്ടുള്ള ഡേറ്റ പാക്കറ്റുകളെ നെറ്റ്വര്‍ക്കില്‍ നിന്ന് ഒഴിവാക്കി.

പിങിന്റെ കാര്യത്തില്‍ ഇപ്പോഴും രണ്ടഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.പിങ് അഭ്യര്‍ദ്ധനകളെ പൂര്‍ണമായും ഇന്റര്‍നെറ്റില്‍ നിന്ന് ഒഴിവാക്കണമെന്നും അങ്ങനെ നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാമെന്നും ഒരുകൂട്ടം ആള്‍ക്കാര്‍ കരുതുന്നു.മറ്റൊരുകൂട്ടരാകട്ടെ നെറ്റ്വര്‍ക്കിന്റെ നിരന്തരമായ പരിരക്ഷക്ക് പിങ് അത്യാവിശ്യമാണെന്ന് കരുതുന്നു

ഒരു പിങ്ങിങ്
--------------------------------------------------------------------------------------------------------------------------------------------------
ഇവിടെ ലിനക്സ് റൂട്ട് ഉപയോഗിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയെ(en.wikipedia.org) പിങ് ചെയ്തിരിക്കുന്നു

[root@server] ping en.wikipedia.org
PING rr.pmtpa.wikimedia.org (66.230.200.100) 56(84) bytes of data.
64 bytes from rr.pmtpa.wikimedia.org (66.230.200.100): icmp_seq=1 ttl=52 time=87.7 ms
64 bytes from rr.pmtpa.wikimedia.org (66.230.200.100): icmp_seq=2 ttl=52 time=95.6 ms
64 bytes from rr.pmtpa.wikimedia.org (66.230.200.100): icmp_seq=3 ttl=52 time=85.4 ms
64 bytes from rr.pmtpa.wikimedia.org (66.230.200.100): icmp_seq=4 ttl=52 time=95.8 ms
64 bytes from rr.pmtpa.wikimedia.org (66.230.200.100): icmp_seq=5 ttl=52 time=87.0 ms
64 bytes from rr.pmtpa.wikimedia.org (66.230.200.100): icmp_seq=6 ttl=52 time=97.6 ms
64 bytes from rr.pmtpa.wikimedia.org (66.230.200.100): icmp_seq=7 ttl=52 time=87.3 ms
64 bytes from rr.pmtpa.wikimedia.org (66.230.200.100): icmp_seq=8 ttl=52 time=97.5 ms
64 bytes from rr.pmtpa.wikimedia.org (66.230.200.100): icmp_seq=9 ttl=52 time=78.1 ms
64 bytes from rr.pmtpa.wikimedia.org (66.230.200.100): icmp_seq=10 ttl=52 time=79.5 ms

--- rr.pmtpa.wikimedia.babunlaut ping statistics ---
10 packets transmitted, 10 received, 0% packet loss, time 8998ms
rtt min/avg/max/mdev = 78.162/89.213/97.695/6.836 ms

എക്കോ റിക്വസ്റ്റ്
-------------------------------------------------------------------------------------------------------------------------------------------
ഒരു ഐ.സി.എം.പി(ICMP) സന്ദേശമാണ് എക്കോ റിക്വസ്റ്റ്(Echo Request). ഇവിടെ എക്കോ റിപ്ലേ(Echo Reply) പ്രതീക്ഷിച്ചുകൊണ്ട് ഒരു ഡേറ്റ പാക്കറ്റ് ഒരു കംപ്യുട്ടറിലേക്ക് അയക്കുന്നു. ഈ ഡേറ്റ പാക്കറ്റ് സ്വീകരിക്കുന്ന കംപ്യുട്ടര്‍ ഇത് അയച്ച കംപ്യുട്ടറിലേക്ക് ഒരു എക്കോ റിപ്ലേ അയയ്ക്കുന്നു.ഈ റിപ്ലേയില്‍ അയച്ച അതേ ഡേറ്റ തന്നെയായിരിക്കും ഉണ്ടാവുക.

സന്ദേശത്തിന്റെ രൂപരേഖ
--------------------------------------
00 01 02 03 04 05 06 07 08 09 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
Type = 8 Code = 0 Header Checksum
Identifier Sequence Number
Data :::
1.ടൈപ് 8 ആയിരിക്കണം
2.കോഡ് 0 ആയിരിക്കണം
3.ഐഡന്റിഫയറും(Identifier) സീക്വന്‍സ് നമ്പറും(Sequence Number) സ്വീകര്‍ത്താവിനെ എക്കോ റിക്വസ്റ്റും എക്കോ റിപ്ലേയും കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു.
4.എക്കോ റിക്വസ്റ്റില്‍ ഉള്ള എല്ലാ വിവരങ്ങളും എക്കോ റിപ്ലേയിലും ഉണ്ടായിരിക്കണം.

എക്കോ റിപ്ലേ
-----------------------------------------------------------------------------------------------------------------------------------
എക്കോ റിക്വസ്റ്റിന് മറുപടിയായി ഉണ്ടാവുന്ന ഒരു ഐ.സി.എം.പി(ICMP) സന്ദേശമാണ് എക്കോ റിപ്ലേ.

സന്ദേശത്തിന്റെ രൂപരേഖ
--------------------------------------
00 01 02 03 04 05 06 07 08 09 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
Type = 0 Code = 0 Header Checksum
Identifier Sequence Number
Data :::
1.ടൈപ്പും കോഡും 0 ആയിരിക്കണം
2.ഐഡന്റിഫയറും(Identifier) സീക്വന്‍സ് നമ്പറും(Sequence Number) സ്വീകര്‍ത്താവിനെ എക്കോ റിക്വസ്റ്റും എക്കോറിപ്ലേയും കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു.
3.എക്കോ റിക്വസ്റ്റില്‍ ഉള്ള എല്ലാ വിവരങ്ങളും എക്കോ റിപ്ലേയിലും ഉണ്ടായിരിക്കണം.

പുറത്തേക്കുള്ള കണ്ണികള്‍
-----------------------------------------------------------------------------------------------------------------------------------------
http://ftp.arl.mil/%7Emike/ping.html - പിങ്ങിന്റെ നിര്‍മാതാവ് മൈക് മസ്സ്(Mike Muuss) ല്‍ നിന്നും
http://www.linuxjournal.com/article/8605 - ലിനക്സ് ജേര്‍ണലില്‍ നിന്നും